26/03/2011 - ശനി : ജന സാഗരങ്ങളെ ആവേശം കൊള്ളിച്ചു ചെറുതോണിയിലും തൊടുപുഴയിലും യു ഡി എഫ് ന്റെ മണ്ഡലം കണ്വെന്ഷന് നടന്നു. ആയിരങ്ങളാണ് യു ഡി എഫ് നേതാക്കളുടെ പ്രഭാഷണം കേള്ക്കാനായി എത്തി ചേര്ന്നത്. റോയ് വാരിക്കാട്ട് , റോഷി അഗസ്ടിഅന്റെ ഇലക്ഷന് കമ്മിറ്റി ഓഫീസ്, ആയിരങ്ങളെ സാക്ഷി നിര്ത്തി ഉത്ഘാടനം ചെയ്തു..റോഷി, ഇടുക്കിയുടെ ആവേശമായി മാറുന്ന കാഴ്ചക്ക് ചെറുതോണി സാക്ഷ്യം വഹിച്ചു....തങ്ങളുടെ പിന്തുണ റോഷിക്ക് എന്ന് പറഞ്ഞു ആയിരങ്ങളാണ് തടിച്ചു കൂടിയത്
ഇടതു സര്‍ക്കാരിനെതിരെയുള്ള ജനവികാരം അഞ്ചു നിയോജകമാണ്ടാലങ്ങളിലും യു ഡി ഫിന് പാരലമെന്റു തിരഞ്ഞെടുപ്പിനെക്കള്‍ മികച്ച വിജയത്തിന് കാരണമാകുമെന്ന് യു ഡി എഫ് ജില്ല ചെയര്‍മാന്‍ അഡ്വ. ജോയ് തോമസ്. യു ഡി എഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ ഇടുക്കി നിയോജഗമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്ഷന്‍ ചെറുതോണിയില്‍ ഉത്ഘാടനം ചെയ്തു പ്രസങ്ങിക്കുകയായിരുന്നു അദേഹം. ക്ലീന്‍ ഇമേജ് കൊണ്ടും വികസന രംഗത്തുണ്ടാക്കിയ നെട്ടങ്ങലാലും ജനകീയ പ്രശ്നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്നു പ്രവര്തിച്ചതിനാലും രണ്ടു തവണ എം എല്‍ എ ആയിരുന്ന റോഷി അഗസ്റിനെ ഇടുക്കിയിലെ ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
.തൊടുപുഴയില് നടന്ന വര്ണ്ണാഭമായ ചടങ്ങില് പി.ടി തോമസ്, പി.ജെ ജോസെഫിന്റെ ഇലക്ഷന് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു..പി.ജെ ജോസഫ്, റോയ് വാരിക്കാട്ട്, റോയ് കെ പൗലോസ്, പി ടി തോമസ്, ഫ്രാന്‍സിസ് ജോര്ജ് തുടങ്ങിയ പ്രമുഖര് ചടങ്ങില് സംബന്തിച്ചു..കടുത്ത മഴയിലും ആയിരങ്ങളാണ് കണ്വെന്ഷനിലും, തുടര്ന്നുള്ള ഇലക്ഷന് കമ്മിറ്റി ഉത്ഘാടനതിലും സംബന്തിച്ചത് . തൊടുപുഴയിലെ ഇലക്ഷന് ചൂട് വേനല് മഴയ്ക്ക് കേടുതാനവില്ല എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ യു ഡി എഫ് കണ്വെന്ഷന്.
കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഭരണം ഉണ്ടാകണം : പി ജെ ജോസഫ്.
വിദ്യാഭ്യാസ മേഖലയില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്ഷം സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കനായിട്ടില്ല.
ഇടുക്കി കില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്കും പരിഹാരമായിട്ടില്ല..ലോട്ടറി ഇടപാടില്‍ എണ്‍പതിനായിരം കോടിയുടെ അഴിമതി നടന്നു. 36 ലക്ഷം ചെറുപ്പക്കാര്‍ തൊഴിലില്ലാതെ അലയുന്നു. തൊടുപുഴയില്‍ ഇടതു പക്ഷത്തിന്റെ കാലത്താണ് വികസനമുണ്ടായത് എന്ന് പറയുന്നത് അസംബന്ധമാണ്. 1982 മുതല്‍ 87 വരെയുള്ള കാലയളവില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജില്ല കോടതി ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായി. തൊടുപുഴയുടെ അടിത്തറ പകിയതില്‍ നിര്‍ണായകമായ detailed ടൌണ്‍ പ്ലാന്നിംഗ് സ്കീം തയ്യാറാക്കി അന്ഗീകരിപ്പിച്ചതും ഈ കാലയളവില്‍ ആണ്. അമ്പലം, കാഞ്ഞിരമറ്റൊം ബൈപാസ്സുകളും , മുനിസിപല്‍ ബസ് സ്ടാണ്ടും, ലോറി സ്ടാണ്ടും ഈ പദ്ധതിയില്‍ പെട്ടവയാണ്.
തൊടുപുഴയുടെ വര്‍ധിച്ചു വരുന്ന ഗതാകത പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടു പദ്ധതികള്‍ തയ്യാറാക്കാന്‍ കഴിഞ്ഞതിന്റെ നേട്ടം നാം കണ്ടറിഞ്ഞു കൊണ്ടിരിക്കുകയാണ്. നഗര വികസനത്തോടൊപ്പം ഗ്രാമീണ മേഖലകളിലും തുല്യ പ്രാധാന്യത്തോടെ റോഡ്, ആരോഗ്യം, കുടിവെള്ളം, കൃഷി തുടങ്ങിയ മേഖലകളിലും വികസനം എത്തിക്കാനയെന്നും ജോസഫ് പറഞ്ഞു.
യു ഡി എഫ് നിയോജഗമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നല്‍കി. പി ടി തോമസ് എം.പി, ഫ്രാന്‍സിസ് ജോര്‍ജ് - മുഖ്യ രക്ഷാധികാരികള്‍. റോയ് കെ പൗലോസ്,അഡ്വ. റോയ് വാരിക്കാട്ട്, കെ സുരേഷ് ബാബു, ടി.ജെ ജോസഫ്, കെ.എം.എ ശുക്കൂര്‍, ഷീല സ്റ്റീഫന്‍, മാത്യു സ്റ്റീഫന്‍, ജോസ് കോലടി - രക്ഷാധികാരികള്‍. എം.എസ.മുഹമ്മദ് - ചെയര്‍മാന്‍ , ജോണ്‍ നെടിയപാല - ജനറല്‍ കണ്‍വീനര്‍, പ്രൊഫ്. കെ എ ആന്റണി - സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ 3001 അംഗ കമ്മിറ്റി രൂപീകരിച്ചു. KSRTC ജങ്ക്ഷന് സമീപം മംഗലത്ത് ബില്ടിങ്ങില്‍ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് പി.ടി തോമസ് എം.പി ഉത്ഖടനം ചെയ്തു.
bpUnF^v Øm\mÀYn ]n.sP. tPmk^nsâ sXcsªSp¸v {]hÀ¯\§fpsS `mKambn C¶v ]pd¸pg, Icn¦p¶w, ap«w ]©mb¯pIfnepw \msf shÅnbmaäw, Bet¡mSv, CSsh«n ]©mb¯pIfnepw 30\v DSp¼¶qÀ, Icna®qÀ, tImSn¡pfw, 31\v IpamcawKew, aW¡mSv ]©mb¯pIfnepw bpUnF^v aWvUew I¬h³j³ \S¡pw.
No comments:
Post a Comment